Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Thursday, July 17, 2014

വൈദിക് പോയത് സൽമാൻ ഖുർഷിദിനും മണിശങ്കർ അയ്യർക്കുമൊപ്പം .

വൈദിക് പോയത് സൽമാൻ ഖുർഷിദിനും മണിശങ്കർ അയ്യർക്കുമൊപ്പം . 
ന്യൂഡൽഹി : വേദപ്രതാപ് വൈദിക് പാകിസ്ഥാനിൽ പോയത് കോൺഗ്രസ്സ് നേതാക്കളായ സൽമാൻ ഖുർഷിദിനും മണിശങ്കർ അയ്യർക്കുമൊപ്പമെന്ന് റിപ്പോർട്ട്. ബി ജെ പി സർക്കാരിനെതിരെ പാർലമെന്റിൽ നാടകീയ രംഗങ്ങൾക്ക് നേതൃത്വം നൽകിയ കോൺഗ്രസ്സ് , വാർത്ത പുറത്തു വന്നതോടെ പ്രതിരോധത്തിലായി . 
തനിക്ക് ബി ജെ പിയെക്കാൾ ആഭിമുഖ്യം കോൺഗ്രസ്സിനോടാണെന്നും അവരുടെ ഭാഗത്തു നിന്നുണ്ടാ‍യ ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചതല്ലെന്നും വൈദിക്കും പറഞ്ഞതോടെ സംഭവങ്ങൾക്കു പിന്നിൽ കോൺഗ്രസ്സാണെന്ന വാദവും ശക്തമായി . മുൻപ് രാഹുൽ ഗാന്ധിയെ മഹാത്മാഗാന്ധിയുടെ യഥാർത്ഥ പിൻ ഗാമിയായി വാഴ്ത്തി വൈദിക് ശ്രദ്ധ നേടിയിരുന്നു . മൻ മോഹൻ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയോടൊപ്പം അഫ്ഗാനിസ്ഥാനുൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ സന്ദർശിച്ച സംഘത്തിലും വൈദിക് ഉണ്ടായിരുന്നു . ഇതെല്ലാം ചൂണ്ടിക്കാട്ടി ശക്തമായ ആക്രമണത്തിനു ബി ജെ പി യും തയ്യാറെടുക്കുന്നുണ്ട് .
ബാബാ രാം ദേവിന്റെ അനുയായിയാണ് വൈദിക് എന്നതാണ് ആർ.എസ്സ്.എസ്സ് ബന്ധത്തിനു കോൺഗ്രസ്സിതര പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്ന തെളിവ്. കഴിഞ്ഞ വർഷം സീതാറാം യെച്ചൂരിയോടും അരവിന്ദ് കെജരിവാളിനുമൊപ്പം വൈദിക് കൈകോർത്ത് നിൽക്കുന്ന ചിത്രം പുറത്തു വിട്ടാണ് ബി ജെ പി അനുകൂലികൾ ഇതിനോ‍ട് പ്രതികരിച്ചത് . അതിനിടെ വൈദിക്കുമായി ആർ.എസ്സ്.എസ്സിനു യാതൊരു ബന്ധവുമില്ലെന്ന് മുതിർന്ന നേതാവ് രാം മാധവും പ്രസ്താവിച്ചു.
ഇന്ത്യ - പാകിസ്ഥാ ൻ അനൗപചാരിക ചർച്ചകൾ നടത്തുന്ന ഇസ്ലാമാബാദിലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപദേശക സമിതിയിലെ അംഗമാണ് മണിശങ്കർ അയ്യർ . മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദും ചില മുതിർന്ന പത്രപ്രവർത്തകരും പാകിസ്ഥാ ൻ സന്ദർശിച്ച സംഘത്തോടൊപ്പമുണ്ടായിരുന്നു 

ഈ ചിത്രം പാക്സിതാനില്‍ ചെന്ന കൊണ്ഗ്രെസ്സ് നേതാക്കളുടെയും പത്രപ്രവതകരുടെയും വേദിക് അടക്കം ഉള്ളവരുടെയും ആണ് ..ഇനി പറ ഇവര്‍ പോയത് മോദി പറഞ്ഞിട്ട് ആണോ ..രാവിലെ തൊട്ടു വകുന്നേരം വരെ മോദിയെ തെറി പറഞ്ഞു കൊണ്ടിരുന്നവര്‍ ആണ് ഇവര്‍ ...മണി ശങ്കര്‍ ആയ ചെയര്‍മാന്‍ ആയുള്ള ഇന്ത്യ പാകിസ്താന്‍ സമാധാന സേനയില്‍ ഉള്ള അംഗങ്ങളുടെ നെത്ര്വത്വത്തില്‍ ആണ് വൈധിക് , സാല്‍മാന്‍ ഖുര്‍ഷിദ് ,ഒക്കെ ആണ് പോയത് ...ഇവര്‍ എന്തായാലും മോദിക്ക് വേണ്ടി അല്ല പോയത് ...

No comments:

Post a Comment

Related Posts Plugin for WordPress, Blogger...