Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Thursday, August 14, 2014

സി പി എം പ്രവര്‍ത്തകരും കമ്മിറ്റി അംഗങ്ങളും ബി.ജെ.പി യിലേക്ക്

പ്രവര്‍ത്തകരും കമ്മിറ്റി അംഗങ്ങളും ബി.ജെ.പി യിലേക്ക്

ഇന്നലെ വരെ മനസ്സും ശരീരവും ആത്മാവും സിപിഎമ്മിന് സമര്‍പ്പിച്ചിരുന്നവര്‍ ആവേശോജ്ജ്വലമായ സമ്മേളനത്തില്‍ വന്‍ജനാവലിയെ സാക്ഷി നിര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. കര്‍ക്കിടകത്തിലെ മഴയെ അവഗണിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 250 ലധികം പേരാണ് ഇന്നലെ ബിജെപിയില്‍ അംഗത്വമെടുത്തത്. സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര ജീര്‍ണതയും പോരാട്ടവഴികളില്‍ നിന്നുള്ള പിന്തിരിയലുമാണ് ഇവരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. വര്‍ക്കല സിപിഎം ഏര്യാ കമ്മറ്റി അംഗവും ഡിടിപിസി സിഐടിയു യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ആലംകോട് ദാനശീലന്റെ നേതൃത്വത്തിലാണ് ജില്ലയിലെ നിരവധി ലോക്കല്‍, ഏര്യാ കമ്മറ്റികളിലുള്ളവര്‍ സിപിഎം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, കഴക്കൂട്ടം, ശ്രീകാര്യം തുടങ്ങി നിരവധി സ്ഥലങ്ങളിലെ സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ പ്രവര്‍ത്തകരാണ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നത്.

45 വര്‍ഷത്തെ സിപിഎം ജീവിതം ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിലെത്തിയ ആലംകോട് ദാനശീലന് അംഗത്വം നല്‍കിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അടുത്തിടെ ആത്മഹത്യ ചെയ്ത ആറ്റിപ്ര നഗരസഭാ വാര്‍ഡ് കൗണ്‍സിലറായിരുന്ന സംഗീതയുടെ കുടുംബവും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സംഗീതയുടെ പിതാവിന് ബിജെപി അംഗത്വം വി. മുരളീധരന്‍ നല്‍കി.

നൂറുകണക്കിന് യുവാക്കളും യുവതികളും പുതുതായി ബിജെപിയില്‍ ചേര്‍ന്നവരില്‍പ്പെടുന്നു. സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളായ മോഹന്‍ദാസ്, മനു മാവിന്‍മൂട്, വര്‍ക്കല സജയന്‍ പ്രസാദ് കടുവള്ളി, മുരളീധരക്കുറുപ്പ്, ജി. ഗീത (ശ്രീദേവി), ജി. രത്‌നാകരന്‍, ഡെപ്യൂട്ടി കളക്ടറായി വിരമിച്ച മോഹനന്‍പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് 240 ലധികം പേര്‍ ബിജെപിയില്‍ ചേര്‍ന്നത്.കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്ന് അകന്നുപോയ സിപിഎം ഇന്ന് ആത്മാവ് നഷ്ടപ്പെട്ട ശരീരം പോലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു.ഒരു കാലത്ത് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ഭൂരഹിതരുടെയും ആദിവാസികളുടെയും കൂടെ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി ഇന്ന് ഫാരീസ് അബൂബക്കറിനും സാന്റിയാഗോ മാര്‍ട്ടിനും കുത്തക മുതലാളിമാര്‍ക്കും ഒപ്പമാണ് നില്‍ക്കുന്നത്. ഇതിനാലാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇപ്പോഴും പിന്തുടരുന്നവര്‍ സിപിഎം വിട്ട് പുറത്തുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി പാര്‍ശ്വവത്കരിക്കപ്പെട്ട അധഃസ്ഥിതരുടെയും ആദിവാസികളുടെയും ഭൂമി ഇല്ലാത്തവരുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നീതിക്കുവേണ്ടിയാണ് പോരാടുന്നത്. പട്ടിണിപ്പാവങ്ങളുടെയും കര്‍ഷകരുടെയും ദരിദ്രരുടെയും താത്പര്യം ബിജെപി സംരക്ഷിക്കുമെന്നതിന്റെ തെളിവാണ് കേന്ദ്രസര്‍ക്കാര്‍ ലോക വ്യാപാര സംഘടനകളുടെ കരാറില്‍ നിന്ന് പിന്മാറിയതിലൂടെ നല്‍കപ്പെട്ടിരിക്കുന്നത്.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ആധ്യക്ഷം വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.പി. വാവ, ദേശീയ നിര്‍വാഹക സമിതി അംഗം ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി അഡ്വ ജെ.ആര്‍. പദ്മകുമാര്‍, നേതാക്കളായ വെള്ളാഞ്ചിറ സോമശേഖരന്‍, തോട്ടയ്ക്കാട് ശശി, വെങ്ങാനൂര്‍ സതീഷ്, വെള്ളനാട് കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു

No comments:

Post a Comment

Related Posts Plugin for WordPress, Blogger...