Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Saturday, September 13, 2014

ഏഷ്യാനെറ്റിലെ ന്യൂസ്‌ വായനക്കാരിയുടെ ആധി!

കേരളത്തിലെ സമൂഹിക ജീവിതത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ള ഏക സ്വയം പ്രഖ്യാപിതാ വനിതാ ഈ സ്ത്രീയെ കയർ ഊരി വിട്ടിരിക്കുന്ന ഏഷ്യാനെറ്റും. 

കശ്മീർ പ്രളയത്തിൽ മുങ്ങി കിടക്കുന്നു..
തോടുകളായ കശ്മീരിലെ വീഥികളിലൂടെ ജഡങ്ങൾ ഒഴുകി നടക്കുന്നു.
ഭക്ഷണമോ വെള്ളമോ കിട്ടാതെ ഏകദേശം 2.9 ലക്ഷം പേർ ഇപ്പോഴും പലയിടങ്ങളിൽ കുടുങ്ങി കിടക്കുന്നു. .
ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ ദുരന്തത്തിൽ തീര്ത്തും ദുഷ്കരമായ സ്ഥിതികളിലൂടെ നമ്മുടെ എല്ലാ സേന വിഭാഗങ്ങളും വീര ജവാന്മാരും സ്വന്തം ജീവൻ പോലും പണയം വച്ച് അവരെ രക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യ ഇത് വരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ആർമി നടത്തുന്ന രക്ഷാപ്രവർത്തനത്തെ നിയന്ത്രിക്കുന്ന കേന്ദ്ര സര്ക്കാരിനെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ രാജ്യം അഭിനന്ദിക്കുമ്പോൾ പ്രളയത്തിൽ മുങ്ങിയവരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ അമിത ഉത്സാഹം കാണിക്കുന്നില്ലേ എന്നാണു ഏഷ്യാനെറ്റിലെ ന്യൂസ്‌ വായനക്കാരിയുടെ ആധി!
കേന്ദ്ര സർക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുണ്ടോ എന്നും അവൾക്കറിയണം.
അതാണ്‌ ഇന്നത്തെ ഏഷ്യാനെറ്റിലെ ചർച്ചാ വിഷയം!
രാജ്യത്തിൻറെ ഒരു ഭാഗം ദുരന്തത്താൽ കഷ്ടപ്പെടുമ്പോഴും രാജ്യം രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരിക്കുമ്പോഴും ഈ ചാനൽ കുറുക്കന്മാരുടെ കണ്ണുകൾ ഒഴുകി നടക്കുന്ന ജഡങ്ങളിലോ അവരെ നഷ്ടപ്പെട്ടവരുടെ വേദനയിലോ അല്ല മറിച്ചു ഭൂരിപക്ഷം നേടി സുസ്ഥിരവും കൃത്യതയും വേഗതയും നിറഞ്ഞ ഭരണം കാഴ്ച വയ്ക്കുന്ന സര്ക്കാരിനെ എങ്ങിനെ വിമർശിക്കാം എന്നതിലാണ്.
ഏഷ്യനെറ്റ് പറയൂ ദിവസങ്ങളോളം ദുരന്തത്തിൽ മുങ്ങി ഭക്ഷണമോ വെള്ളമോ കിട്ടാതെ മരണ മുഖത്ത് മുങ്ങികിടക്കുന്നവരെ രക്ഷിക്കാൻ സർക്കാർ അമിത ഉത്സാഹം അല്ലാതെ പിന്നെ എന്താണ് കാണിക്കേണ്ടത്?
അതോ നിങ്ങളുടെ സ്റ്റുഡിയോകളിൽ ചൊറി കുത്തി പുണ്ണാക്കുന്ന ചർച്ചകളിൽ പങ്കെടുക്കണോ?
ആ പാവങ്ങളെ രക്ഷിച്ചിട്ടു പോരെ നിങ്ങളുടെ ഈ നശിച്ച വിസ്താരങ്ങൾ? .
Related Posts Plugin for WordPress, Blogger...